മുട്ടത്ത് സുധ കവിതാപുരസ്‌കാരത്തിന് അപേക്ഷിക്കാം

ഹരിപ്പാട്:  കവി മുട്ടത്ത് സുധയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കവിതാ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. ഡിസംബർ 31 ന് 55 വയസ്് കവിയാത്തവരാകണം അപേക്ഷകർ. 2017 ജനുവരി  ഒന്നു മുതൽ മുതൽ ഈ വർഷം ഡിസംബർ 31 നുള്ളിൽ പ്രസിദ്ധീകരിച്ച കവിതാ ഗ്രന്ഥങ്ങൾക്കാണ് സമ്മാനം. 25,000  രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. അടുത്ത ഫെബ്രുവരിയിൽ മുട്ടത്ത്  ചേരുന്ന ചടങ്ങളിൽ പുരസ്‌കാരം സമ്മാനിക്കും.
അപേക്ഷകൾ ജനുവരി 20 വരെ സ്വീകരിക്കും. കൃതികളുടെ  നാലു കോപ്പി ഉൾപ്പെടുത്തിവേണം അപേക്ഷിക്കേണ്ടത്.
വിലസം – മുട്ടം സി.ആർ. ആചാര്യ (സെക്ര.), കവി മുട്ടത്തു സുധ ഫൗണ്ടേഷൻ ട്രസ്റ്റ്, വിശ്വഭാരതി വിദ്യാഭവൻ, മുട്ടം പി.ഒ., ഹരിപ്പാട് 690511. ഫോ.  0479 2400320.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here