മുട്ട പുഴുങ്ങിയത് – അഞ്ചെണ്ണം
സവാള – വലുത് – മൂന്നെണ്ണം
തക്കാളി വലുത് – ഒരെണ്ണം
പച്ചമുളക് – അഞ്ചെണ്ണം
ഇഞ്ചി ചുരണ്ടിയത് – കുറച്ച്
വെളുത്തുള്ളി – പത്തല്ലി
മല്ലിയില – കുറച്ച്
ഗ്രാമ്പു – മൂന്നെണ്ണം
പട്ട – രണ്ടു കഷണം
തക്കോലം – മൂന്നണ്ണം
ഏലക്ക – മൂന്നെണ്ണം
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
കറി വേപ്പില വെളിച്ചണ്ണ ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട പുഴുങ്ങി തോടുകളയണം – സവാള നേര്‍മയായി അരിയുക. പച്ചമുളകും വെളുത്തുള്ളിയും ചതച്ചെടുക്കുക. തക്കാളി നീളത്തില്‍ അരിയണം. വെളിച്ചണ്ണ ചൂടാക്കി ഗ്രാമ്പു പട്ട തക്കോലം ഏലക്ക ഇവ മൂപ്പിക്കണം. ഇതിലേക്ക് ചതച്ച പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ചുരണ്ടിയത് ഇവ ചേര്‍ക്കണം. വഴന്നു വരുമ്പോള്‍ സവാള ചേര്‍ക്കണം. ഇത് ചെറുതായി നിറം മാറുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം ഇതിലേക്ക് മഞ്ഞള്‍പ്പൊടി ഉപ്പ് കറിവേപ്പില ഇവ ചേര്‍ക്കുക. സവാള നന്നായി വാടി വരുമ്പോള്‍ മല്ലിയില ചേര്‍ക്കണം. വെള്ളം ഒട്ടും ചേര്‍ക്കരുത്. ഇതിലേക്ക് മുട്ട മുഴുവനെ വരഞ്ഞത് ചേര്‍ത്ത് ഇളക്കി രണ്ടു മിനിറ്റ് മൂടി വച്ച ശേഷം ഉപയോഗിക്കാം. യാത്രക്ക് ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ചേരുന്ന കറിയാണ് ഇത്. വെള്ളം ചേര്‍ക്കാത്തതു കൊണ്ട് മുട്ട റോസ്റ്റ് കേടാകില്ല.