ഞങ്ങ,’ടെ അച്ഛന്റെ അമ്മയാണത്രെ മുത്തശിയമ്മ!
മുത്തശിയമ്മയ്ക്കിന്നു തൊണ്ണൂറാം പിറന്നാളാണേ.
കാണാനഴകുള്ളൊരു മുത്തശിയമ്മ
തോളോളം കാതു നീട്ടി വളര്‍ത്തിയൊരു മുത്തശ്ശിയമ്മ
പൊന്‍ തോടയിട്ടാട്ടി നടക്കും മുത്തശ്ശിയമ്മ
പല്ലുകളില്ലാത്ത മോണകള്‍ കാട്ടി
പുഞ്ചിരി തൂകി നടക്കും മുത്തശിയമ്മയെ
നാട്ടാര്‍ക്കും അച്ഛനും ഞങ്ങള്‍ക്കും എന്തിഷ്ടമാണെന്നോ
എങ്കിലും , ഞങ്ങ,ടെ’ അമ്മക്കുമാത്രം ഇഷ്ടമല്ലത്രേ!
നാടിനേയും നാട്ടാരേയും പേടിയില്ലാത്ത മുത്തശ്ശിയമ്മ
കാലനെപ്പോലും പേടിയില്ലാത്ത മുത്തശ്ശിയമ്മ
ആരേയും പേടിയില്ലാത്ത മുത്തശ്ശിയമ്മക്ക്
ഞങ്ങ,ടെ അമ്മേനെ മാത്രം പേടിയാണത്രെ!
Click this button or press Ctrl+G to toggle between Malayalam and English