മഹാരാജാസ് കോളേജില്‍ മ്യൂസിയം വരുന്നു

മഹാരാജാസ് കോളേജിന്റെ ചരിത്ര-പൈതൃക രേഖകളും ചരിത്ര പ്രാധാന്യമുളള വസ്തുക്കളും ശാസ്ത്രീയമായി സംരക്ഷിക്കാനുളള നടപടികള്‍ ആരംഭിച്ചു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പുരാരേഖ വകുപ്പ് അധ്യക്ഷന്‍ റെജികുമാര്‍ കോളേജ് സന്ദര്‍ശിച്ചു. കോളേജില്‍ ചരിത്ര മ്യൂസിയം ഒരുക്കാനാവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രേഖകള്‍ ശാസ്ത്രീയമായി പരിരക്ഷിക്കാന്‍ വേണ്ടി ഒരു വിദഗ്ധസംഘം പുരാരേഖ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കുമെന്നും സംഘം ഉടന്‍ തന്നെ കോളേജ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പുരാരേഖ വകുപ്പ് അധ്യക്ഷന്‍ റെജികുമാര്‍, റീജിയണല്‍ പൂരുരേഖാവകുപ്പ് സൂപ്രണ്ട് സജീവ്.പി.കെ, പുരാരേഖാവകുപ്പ് ഉദ്യോഗസ്ഥന്മാരായ ആര്‍. അശോക്കുമാര്‍, അബ്ദുള്‍ നാസര്‍.എ.എ, ഷിബു.എന്‍, ഷിനോസ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘം രേഖകള്‍ പരിശോധിച്ചു. തുടര്‍ന്ന് മഹാരാജാസ് കോളേജിന്റെ പൈതൃകവും ചരിത്രവും വിശദീകരിച്ചു നടന്ന ചര്‍ച്ചയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എന്‍. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം ഡോ.എം.എസ്. മുരളി, കോളേജ് ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗം ഡോ. വിനോദ്കുമാര്‍ കല്ലോലിക്കല്‍, ഡോ.കെ.പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. കോളേജ് ലൈബ്രറിയിലെ പ്രഥമ മാഗസിനും അപൂര്‍വ്വ ഗ്രന്ഥങ്ങളും പ്രിന്‍സിപ്പാളിന്റെയും കോളേജ് ഓഫീസിലെയും രേഖകളും റെജികുമാറിന്റെ കീഴിലുളള സംഘം പരിശോധിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here