കറുത്ത നഗരത്തിന്റെ ചെളി പൂണ്ട് സ്നേഹമില്ലാത്ത ഉടലുകളില്‍ ജീവിക്കുന്നവരുടെ, മരിച്ചവരുടെ അല്ലെങ്കില്‍ മരിച്ചതെന്ന് തോന്നിപ്പിക്കുന്നവരുടെ, ഉന്മാദത്തിന്റെ പുകയും പൊടിയും രുചിച്ചവരുടെ, മനുഷ്യര്ക്കെതിരെ രാകി മൂര്ച്ച കൂട്ടിയ മര്ജ്ജാരപ്പകയുടെ പുസ്തകമാണ് ഇത്
ആഷ് അഷിത
ഇരുണ്ട ലോകത്തെ അവതരിപ്പിക്കാനെന്നോണം ഒരേ വേഗതയിൽ രാപ്പകലില്ലാതെ മൂളുന്നൊരു ഡ്രം ബീറ്റ ഈ ഭാഷക്കുണ്ട് ,കഥയിൽ അത് ചിലപ്പോൾ കൊട്ടിക്കയറുന്നു, ചിലപ്പോൾ ചെളിയിൽ എന്നപോലെ പുതഞ്ഞു കിടന്നു മുരളുന്നു.ഹിംസയുടെ വേദനയും കഥ പേറുന്നു.പരമ്പരാഗത ശീലങ്ങളെ ഉപേക്ഷിക്കുന്നതിനാൽ മലയാളത്തിൽ ഇതൊരു പുതുമ തരുന്നു
Click this button or press Ctrl+G to toggle between Malayalam and English