ഇതു പാടമല്ലെന്റെ ഹൃദയമാണ്

images-2

മുരുകൻ കാട്ടാക്കടയുടെ ഇതു പാടമല്ലെന്റെ ഹൃദയമാണ്’ എന്ന കവിതയ്ക്ക്വിഷയമായ ആമച്ചല്‍ പാടശേഖരത്ത് വീണ്ടും പൊന്നു വിളയിക്കാൻ കവി മുന്നിട്ടിറങ്ങുന്നു.ഒരു കാലത്ത് കാട്ടാക്കട പ്രദേശത്തിന്റെ നെല്ലറയായിരുന്നു ആമച്ചല്‍ പാടശേഖരം പിന്നീട പല കാരണ ങ്ങൾക്കൊണ്ടു തരിശായപാടമായി . ഈ ഏലായില്‍ ‘ജലസമൃദ്ധി’ പദ്ധതിയിലാണ് നെല്‍ക്കൃഷി പുനരാരംഭിക്കുന്നത്. നാട്ടുകാരനായ കവിയും പ്രദേശത്തെ കര്‍ഷകരും ചേര്‍ന്ന് ഐ.ബി.സതീഷ് എം.എല്‍.എ യ്ക്ക് മുന്നില്‍ അവതരിപ്പിച്ച ആശയമാണ് യാഥാർഥ്യമാകുന്നത്. നെയ്യാര്‍ നീര്‍ച്ചാലായി മാറുകയും കൈത്തോടുകള്‍ ഇല്ലാതാവുകയും ചെയ്തതോടെ വെള്ളത്തിന്റെ ലഭ്യത ഇല്ലാതായതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമച്ചല്‍ ഏലായില്‍ കൃഷിനിലച്ചത്. ഇതിനു പരിഹാരമായി ‘ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി’യിലൂടെ ഇവിടെ വെള്ളമെത്തിക്കാനുള്ള പദ്ധതിയുണ്ട് കഴിഞ്ഞദിവസം നിരവധി വിദഗ്ധർ സ്ഥലം സന്ദർശിച്ചപ്പോൾ കവി മുരുകന്‍ കാട്ടാക്കടയും നാട്ടുകാരും ജലസമൃദ്ധി സംഘത്തിനൊപ്പം ചേരുന്നു.കാട്ടാക്കടയിലെ തന്നെ ചായ്കുളത്തെ ഇളവന്‍കോണം ഏലായില്‍ പരീക്ഷണാര്‍ഥം നടത്തിയ നെല്‍ക്കൃഷി വിജയമായതും ആമച്ചലില്‍ കൃഷിയിറക്കാന്‍ പ്രചോദനമായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here