മുരുകന്‍ കാട്ടാക്കടയെ സ്വാഗതം ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദം; പ്രതികരണവുമായി കവി

 

മലയാളം മിഷന്‍ പുതിയ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകന്‍ കാട്ടാക്കടയെ സ്വാഗതം ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായതിന് പിന്നാലെ പ്രതികരണവുമായി മുരുകന്‍ കാട്ടക്കട. പോസ്റ്ററില്‍ ഉപയോഗിച്ചത് ആര്‍.മുരുകന്‍ നായര്‍ എന്ന രേഖകളിലെ പേരാണെന്നും പോസ്റ്റര്‍ തിരുത്തുമെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.

എന്റെ രേഖകളിലെ പേര് മുരുകന്‍ നായര്‍ എന്നാണ്. ആ പേര് തന്നെയാണ് അറ്റന്‍ഡന്‍സ് രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ വീട്ടുകാരിട്ട പേരാണ് അത്. ഞാനാണ് പേര് മാറ്റി മുരുകന്‍ കാട്ടാക്കട എന്നാക്കിയത്. പക്ഷേ ഇപ്പോഴും ഔദ്യോഗിക രേഖകളിലെല്ലാം പേര് ആര്‍.

മുരുകന്‍ നായര്‍ എന്നാണ്. ഓര്‍ഡറിലുള്ള പേര് ഉപയോഗിച്ചാണ് ഓഫീസില്‍ നിന്ന് പോസ്റ്റര്‍ തയ്യാറാക്കിയത്. പോസ്റ്റര്‍ തിരുത്തും. ശമ്പളം കിട്ടണമെങ്കില്‍ ഒറിജിനല്‍ പേര് തന്നെ വേണം. എസ്.എസ്.എല്‍.സി ബുക്കില്‍ എല്ലാം ആ പേരാണല്ലോ ഉപയോഗിച്ചിരിക്കുന്നത്. നമുക്ക് ബോധമുണ്ടായ കാലത്ത് തിരുത്തിയതാണല്ലോ പേര്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here