മറന്നുപോയതൊക്കെയും ഓര്‍ത്തെടുക്കുമ്പോള്‍
വയസ്സു പറഞ്ഞു ഇനിയുമെന്തിനോര്‍ക്കണം
മറന്നുപോയതൊക്കെ മറഞ്ഞു തന്നെ കിടക്കട്ടെ,
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളും മറഞ്ഞു പോകും,
മരിക്കട്ടെ ഓര്‍ത്തെടുക്കാന്‍ കഴിയാതിരുന്ന ഓര്‍മ്മകളും,
ഒന്നോര്‍ക്കണം മരിച്ചാലും,
ഉണങ്ങാത്ത മുറിവുകള്‍…..
കരയേണ്ടതില്ല, സമയമൊക്കെ കഴിഞ്ഞുപോയില്ലേ
മുറിവുണക്കാനുള്ള സമയങ്ങള്‍… ഉണങ്ങാതിരിക്കട്ടെ മുറിവുകള്‍,
മുറിവുകള്‍, ഓര്‍ക്കുവാന്‍…ഞാന്‍ മറഞ്ഞുപോയാലും…