മുരിങ്ങയില ദോശ

muringa-dosha

 

വേണ്ട സാധനങ്ങള്‍

 

പച്ചരി : 1കി

തേങ്ങ : 1

മുളക് പൊടി : 5 സ്പൂണ്‍

മഞ്ഞള്‍പൊടി : 1 സ്പൂണ്‍

കായപ്പൊടി : 1/2 സ്പൂണ്‍

വെളിച്ചെണ്ണ : 50 ഗ്രാം

ഉപ്പുപൊടി : 2 സ്പൂണ്‍

മുരിങ്ങയില : 150 ഗ്രാം (ചെറുതായി അരിയണം)

വാളന്‍പുളി :10 ഗ്രാം

തയ്യാറാക്കുന്ന വിധം:-  പച്ചരി മൂന്നോ നാലോ മണിക്കൂര്‍ കുതിര്‍ക്കാനിടുക. അതിനു ശേഷം അത്, തേങ്ങ- മുളകുപൊടി -മഞ്ഞള്‍പൊടി- വാളന്‍പുളി- എന്നിവ കൂടി ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക. അതിനു ശേഷം മാത്രം കായപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പുപൊടിയും, അരിഞ്ഞു വെച്ച മുരിങ്ങയിലയും ചേര്‍ത്താല്‍ മതി. അത്ര മാത്രം. മീഡിയം ചൂടില്‍ ചുട്ടെടുക്കുന്ന ഈ ദോശ ചൂടോടെ തന്നെ കഴിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here