മുന്തിരിവള്ളി

 

 

 

 

 

 

എല്ലാവരിലും പടരുന്നുണ്ടൊരു

മധുരപ്രതീക്ഷയുടെ-

മുന്തിരിവള്ളി.

 

വേരും ഇലയും വള്ളിയും വണ്ടുമെല്ലാം

ആ പ്രതീക്ഷക്കൊരു കാവലാണ്.

 

പതിനാറിന്റെ ചൊടിയും

പതിനേഴിന്റെ മാർദ്ദവവും

പതിനെട്ടിന്റെ പൂർണതയും

കൊതിപ്പിച്ചവ പൂവിടും.

 

പൂവുകൾ,

പൊതിഞ്ഞവ കൊതിപ്പിക്കും.

വിടർന്നവ രസിപ്പിക്കും.

 

പിന്നെ കൊഴിഞ്ഞ് കൊഴിഞ്ഞവ കാത്തിരിപ്പിന്റെ ഭാരമാവും.

 

കൂട്ടിരിന്നിട്ടും കുടപിടിച്ചിട്ടും

മൂപ്പെത്താത്ത നിറം മാറാത്ത,

എത്രയെത്ര സ്വപ്നങ്ങളാണ്,

 

‘അയ്യേ! എന്തൊരു പുളിപ്പാ’യി

വീണുപോകുന്നത്!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here