സാഹിത്യകാരന്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്കാരം ഇ. സന്തോഷ് കുമാറിന്. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. കഥാസാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ വിലയിരുത്തി ഡോ. സി.പി. ചിത്രഭാനു അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ജൂണ്‍ 5ന് കവി സച്ചിദാനന്ദന്‍ പുരസ്‌കാരം സമര്‍പ്പിക്കും.