ഞായറാഴ്ച വൈകീട്ട് നാലിന് മുണ്ടൂർ കെ.എ.വി. ഓഡിറ്റോറിയത്തിൽ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മൃതിസമ്മേളനം നടക്കും. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരകട്രസ്റ്റും യുവപ്രഭാത് വായനശാലയും ചേർന്നാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
എ. പ്രഭാകരൻ എം.എൽ.എ. അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ‘ഇന്ത്യൻ സാഹിത്യം-നാനാത്വത്തിന്റെ പാരമ്പര്യം’ എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ബീനാഗോവിന്ദാണ് കൃഷ്ണൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തുന്നത്. ചടങ്ങിൽ ഈവർഷത്തെ മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡിന് അർഹനായ ഇ. സന്തോഷ്‌കുമാറിന് പുരസ്കാരം നൽകും.