നവോഥാന മൾട്ടിമീഡിയ ദൃശ്യാവിഷ്കാരം ഇന്ന് വൈകുന്നേരം 5.30നു ടാഗോർ തിയറ്ററിൽ അരങ്ങേറും. ശ്രീനാരയണഗുരു, ഭാരതീയാർ, ബോധേശ്വരൻ, വള്ളത്തോൾ, കുമാരനാശാൻ, വിദ്വാൻ പി. കേളുനായർ, പി. കുഞ്ഞിരാമൻ നായർ, മുഹമ്മദ് ഇഖ്ബാൽ, ബൂപൻ ഹസാരിക, അംശിനാരായണപിള്ള, വയലാർ, ഒഎൻവി തുടങ്ങിയവരുടെ രചനകൾ സംഗീതത്തിലും രംഗകലകളിലും സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയ ദൃശ്യാവതരണങ്ങളും വി.ടി. ഭട്ടതിരിപ്പാട്, കെ.ടി. മുഹമ്മദ് തുടങ്ങിയവരുടെ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഇഴചേർത്ത്, ചലച്ചിത്ര സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നവോത്ഥാന ദൃശ്യസന്ധ്യ നടത്തുക. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്‍റെ 125)൦ വാർഷികം പ്രമാണിച്ച് സാംസ്കാരിക വകുപ്പിനു വേണ്ടി ഭാരത് ഭവൻ മെന്പർ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂരാണ് നവോഥാന ദൃശ്യസന്ധ്യയുടെ സാക്ഷാത്കാരം നിർവഹിച്ചത്
Home പുഴ മാഗസിന്