മുള്ളുകൊണ്ട് മുള്ളെടുക്കാം
അല്ലാതെന്തിന് കൊള്ളാം മുള്ള് ?
ഇല ചെന്ന് മുള്ളിൽ വീണാലും
മുള്ളു ചെന്ന് ഇലയിൽ വീണാലും
കേട് ഇലക്ക് തന്നെയെന്നല്ലേ ചൊല്ല് ?
പക്ഷെ ഇലകൊണ്ടു മുന നഷ്ടപ്പെട്ട
മുള്ളിന്റെ നൊമ്പരമാരറിയാൻ?
കാറ്റത്തും ഇല കീറീടാം
എന്നിരിക്കെ , മുള്ളിനെ മാത്രം
പഴി പറഞ്ഞീടുന്നതെന്തിന് ?
മുന നഷ്ടപ്പെട്ട മുള്ളും
വിഷപ്പല്ലു പോയ പാമ്പും
എന്തിനു കൊള്ളാം സഹജരെ ?