രവി സ്കൂളില്‍ പോകില്ലെന്നു പറഞ്ഞ് കരഞ്ഞു. അമ്മ എത്ര നിര്‍ബന്ധിച്ചിട്ടും അവന്‍ പോകാന്‍ തയാറായില്ല കാരണം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.
” അമ്മേ കുട്ടികള്‍ എന്നെ കഞ്ഞി കഞ്ഞി എന്നു വിളിച്ച് കളിയാക്കുന്നു. രവി എന്നു വിളിക്കില്ല കഞ്ഞി എന്ന് വിളി കേള്‍ക്കുമ്പോള്‍ എനിക്കു നാണമാകുന്നു ഞാന്‍പോകില്ല സ്കൂളീല്‍”
കുട്ടിയുടെ പരാതി കേട്ടപ്പോള്‍ അമ്മ കുട്ടിയെ വിളിച്ചുകൊണ്ട് സ്കൂളില്‍ ചെന്ന് പരാതി പറഞ്ഞു.
രവി ക്ലാസില്‍ വരാന്‍ മടി കാണിക്കുന്നതിന്റെ കാരണം കേട്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു.
”രവിയുടെ പേടിയും മടിയും ഞാന്‍ മാറ്റിക്കോളാം അവനെ ആരാണു കളിയാക്കുന്നതെന്ന് നോക്കട്ടെ”
അമ്മയെ പറഞ്ഞു വിട്ടു കൊണ്ട് ടീച്ചര്‍ രവിയെ വിളിച്ചു ചോദിച്ചു.
” രവീ നിന്നെ ആരാണ് കഞ്ഞി എന്നു വിളിക്കുന്നത്?”
”ആനന്ദും അശോകനും ആന്റണിയും അവറാച്ചനും വിളിക്കാറുണ്ട് ” രവി പറഞ്ഞു.
” എന്നെ കഞ്ഞി എന്നു വിളീച്ചോളൂ എനിക്ക് ഒന്നുമില്ല എന്നു പറഞ്ഞ് ചിരിക്കുക. രവി ആ വിളി കേട്ട് സങ്കടപ്പെടേണ്ട അത് ഗൗരവമായി എടുക്കേണ്ട അവരേയും നീ കഞ്ഞി എന്നു വിളീക്കു ” ടീച്ചര്‍ പറഞ്ഞു.
രവി ടീച്ചര്‍ പറഞ്ഞ രീതിയില്‍ ചെയ്തു. പിറ്റെ ദിവസം ക്ലാസില്‍ ചെന്നപ്പോള്‍ ആനന്ദ് കഞ്ഞി എന്നു വിളിച്ചു കൊണ്ട് രവിയുടെ അടുത്തു വന്നു.
രവി ചോദിച്ചു ” എന്താ വേണ്ടേ കഞ്ഞി ?”
പിന്നെ ആരു വിളിച്ചാലും രവി ഇതു തന്നെ ആവര്‍ത്തിച്ചു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ വിളി പിന്നെ ആരും ആവര്‍ത്തിച്ചില്ല. രവിയുടെ പേടിയും മടിയും മാറി അവന്‍ ഉത്സാഹത്തോടെ ക്ലാസില്‍ പോയി തുടങ്ങി.
” മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം” എന്നാണല്ലോ പ്രമാണം.
കഞ്ഞിയെ കഞ്ഞി കൊണ്ടെടുത്തു