മുല്ലനേഴി സാഹിത്യ പുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന് ഒക്ടോബര്‍ 22-ന് സമ്മാനിക്കും

 

 

 

മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സഹകരണ ബാങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുല്ലനേഴി സാഹിത്യ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി.ഇളയിടത്തിന്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മുല്ലനേഴിയുടെ ചരമദിനമായ ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചിന് ജന്മദേശമായ അവിണിശ്ശേരി എല്‍.പി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ വെച്ച് സംവിധായകന്‍ ഷാജി.എന്‍.കരുണ്‍ പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here