ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍പീസ് – എല്ലാം കൂടി കാല്‍ക്കിലോ
തേങ്ങ – അരമുറി
വെളുത്തുള്ളി – നാല് അല്ലി
ചുവന്നുള്ളി – മൂന്ന് ചുള
പച്ചമുളക് – നാലെണ്ണം
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി, ഉപ്പ്, വെളിച്ചണ്ണ,കറിവേപ്പില, കടുക് – ആവശ്യത്തിന്
പയറുകള്‍ എല്ലാം കൂടി ഒരു രാത്രി മുഴുവന്‍ കുതിര്‍ത്തണം. ഇത് കഴുകി വാരി ഒരു ഇഴയകലമുള്ള തുണിയില്‍ ചെറുതായി അയച്ചു കെട്ടി ഫ്രിഡ്ജില്‍ മുള വരുന്നതുവരെ വയ്ക്കണം. മിക്കവാറും മൂന്നാം ദിവസം ഒരു വിധം നന്നായി മുളച്ചിട്ടുണ്ടാകും. ഇത് എടുത്ത് പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കണം കുഴയരുത് . തേങ്ങ വെളുത്തുള്ളി ചുവന്നുള്ളി പച്ചമുളക് ജീരകം ഇവ ചേര്‍ത്ത് ഒതുക്കി എടുക്കണം. വെളിച്ചണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പില ഒതുക്കിയ തേങ്ങ ഇവ ചേത്ത് ഇളക്കിയ ശേഷം പയര്‍ ചേര്‍ക്കണം. നന്നായി വെള്ളം വറ്റി വരുമ്പോള്‍ വാങ്ങി ചപ്പാത്തിയുടേയോ ചോറിന്റെയോ കൂടെ ഉപയോഗിക്കാം.
* മാര്‍ക്കറ്റില്‍ ലഭിക്കുന്ന പലയിനം പയറുകള്‍ ഇതിനൊപ്പം ചേര്‍ക്കാം.