മുഖംമൂടി

emotion-2km99la

 

എന്റെ ദൈവമേ ” എന്ന്
ഒരിക്കലെങ്കിലുംവിളിക്കാത്ത
ഒരു നിരീശ്വരവാദിയെ തേടി പോയ
അയാൾ കടൽക്കരയിൽ
തിരമാല എണ്ണി ഇരുന്നുവെങ്കിൽ
ആരെ കുറ്റം പറയും .

മകളുടെ കല്യാണത്തിന്
പയ്യന്റെ ജാതി നോക്കാത്ത
മതേതരവാദിയെ കാണിച്ചുതന്നാൽ
ഞാൻ തിരമാലയെ ഉപേക്ഷിച്ചു
ജീവിതകാലം മുഴുവൻ
മൗനിയായി കഴിയുമെന്ന് സമുദ്രം.

മണികെട്ടാൻ പോയ എലിയെ
പൂച്ച താലി കെട്ടി സ്വന്തമാക്കിയെന്ന്
പറഞ്ഞുനടന്ന കാറ്റിന്
രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടിയുണ്ടന്നു
പറഞ്ഞാൽ കാറ്റ് കൊടുംകാറ്റായി മാറുമോ ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here