മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്

 

 


അത്‌ലറ്റിക് താരം മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്. 400 മീറ്ററിലെ ദേശിയ റെക്കോര്‍ഡ് നിലവില്‍ അനസിന്‍റെ പേരിലാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിയടക്കം മൂന്ന് മെഡലുകള്‍ നേടിയിരുന്നു.

കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് എന്നിവക്ക് അര്‍ജുന അവാര്‍ഡിന് പരിഗണനയിലുള്ളവര്‍ക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജുന അവാർഡ് കിട്ടിയേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 400 മീറ്ററിൽ ഒളിംപിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. കാത്തിരിപ്പിനൊടുവിലാണ് ദേശീയ റെക്കോർഡ് മറികടക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here