മുഖരാഗം: മോഹൻലാലിന്റെ ജീവചരിത്രം

 

 

മോഹന്‍ലാലിന്റെ ജീവചരിത്രം അണിയറയിൽ. ലാലിന്റെ അനുഭവങ്ങളും അഭിനയവും നിറഞ്ഞ ജീവതം ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ് ‘മുഖരാഗം എന്ന്’പുസ്തകം തയ്യാറാക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ജീവചരിത്രം ഒരുങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 2020ല്‍ പുസ്തകം വായനക്കാരിൽ എത്തും.

ഫേസ്ബുക്കിൽ ലാൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:

‘മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here