ഒരുപറ്റം മനുഷ്യ രൂപങ്ങള്‍
മധുരം നുണയാന്‍ കൊതിക്കും
പിഞ്ചു പവിഴാധരങ്ങളില്‍
രക്തത്തിന്റെ നീര്‍ച്ചാലുകള്‍…
സമാധാനനൊബല്‍ സമ്മാനം
ഷോകേസില്‍ ഇരുന്നു ക്ലാവ് പിടിക്കുന്നു…
അഹിംസയുടെ തത്ത്വങ്ങള്‍ക്ക്
രക്തത്തിന്റെ ഗന്ധം എങ്ങിനെ വന്നു ?
മാനുജ ക്രൂരതയില്‍ വിറങ്ങലിച്ച്
ലോകമനഃസാക്ഷി കേഴുന്നു
അലക്ഷ്യമായ പാലായനങ്ങള്‍
തീച്ചൂളയില്‍ നിന്നും വറചട്ടിയിലേക്ക്
ഇവിടെ മുഖം നഷ്‌ടമായ
ജീവിതങ്ങള്‍…
ബോധിവൃക്ഷ ചുവട്ടില്‍
ബോധം നഷ്ടമായവരുടെ താണ്ഡവം
കാഴ്ച്ചയില്‍ മനം നൊന്ത്
ബുദ്ധനും യാത്രയാകുന്നു
ഹൃദയാന്തരങ്ങളില്‍
രക്തം പൊടിയുന്നു…