സിനിമയിൽനിന്നും എം.ടി വാസുദേവൻ നായർ പിൻവാങ്ങുന്നു. എഴുത്തുകാരനോട് കാണിക്കേണ്ട മര്യാദ കാണിക്കാഞ്ഞത് കൊണ്ടാണ് പിന്‍വാങ്ങുന്നതെന്ന് എം ടി പറഞ്ഞു. തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതിയിൽ എം.ടി ഹർജി നൽകി. തിരക്കഥ നൽകി നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുമെന്നും എം.ടി ഹർജിയിൽ പറയുന്നു. താൻ വർഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂർത്തിയാക്കിയത്. എന്നാൽ ഈ ആത്മാർഥത ചിത്രത്തിന്റെ അണിയറക്കാർ കാണിച്ചില്ലെന്നും എം.ടി പറയുന്നു