അമിതാഭ് ബച്ചനെ ഒരു സിനിമയിൽ സംവിധാനം ചെയ്യണം എന്നതാണ് തന്റെ ഒരു ആഗ്രഹങ്ങളിൽ ഒന്ന്.മറ്റൊന്ന് എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യണം.ഇവ രണ്ടും ഉടനെ സാധിക്കുമെന്നാണ് കരുതുന്നത്,പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു. വിവാദത്തിൽ മുങ്ങിപ്പോയ രണ്ടാംമൂഴം പ്രിയദർശന്റെ മേൽനോട്ടത്തിൽ സ്‌ക്രീനിൽ എത്തുമെന്ന് ആണ് ഇപ്പോൾ പറയപ്പെടുന്നത്.
പ്രിയദർശന്റെ ഈ വാക്കുകളിൽ പുതിയ ഒരു ചിത്രത്തിനുള്ള സാധ്യത കാണുകയാണ് ആരാധകർ.എം.ടി രചിച്ച രണ്ടാമൂഴം പ്രിയദർശൻ സിനിമയാക്കുമെന്നാണ് ഈ പോസ്റ്റുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഏറ്റവും വലിയ ചർച്ചകളിൽ ഒന്ന്.അമിതാഭ് ബച്ചന്റെ പേര് എല്ലാകാലത്തും രണ്ടാമൂഴം സിനിമകയുടെ ചർച്ചയിൽ കടന്നുവരാറുള്ളതും ഇതിന് ആക്കം കൂട്ടുന്നു.എന്തായാലും കാത്തിരിക്കുകയാണ് സിനിമാലോകം പുതിയ വാർത്തകൾക്കായി.