അവനോടു പറയണ്ട. അറിഞ്ഞാൽ അവൻ അഹങ്കാരിയായി മാറും: ബഷീറും എം ടിയും

1808745

എംടിയെക്കുറിച്ചു വൈക്കം മുഹമ്മദ് ബഷീറിന്റെ അഭിപ്രായം ബഷീറിന്റെ നിർദേശത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു എം എം ബഷീർ. എന്നാൽ കഴിഞ്ഞ ദിവസം ഒരു വേദിയിൽ ആ സത്യം അദ്ദേഹം വെളിപ്പെടുത്തി ‘‘ദൈവാനുഗ്രഹം ലഭിച്ച കലാകാരനാണ് എംടി. ഇത് അവനോടു പറയണ്ട. അറിഞ്ഞാൽ അവൻ അഹങ്കാരിയായി മാറും’’– ഇതായിരുന്നു ബഷീറിന്റെ വാക്കുകൾ. ഒരു പുസ്തകം തിരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ബഷീർ ഇങ്ങനെ പറഞ്ഞത് . ബഷീറിന്റെ ‘കാമുകന്റെ ഡയറി’ എന്ന അപൂർണമായ രചനയുടെ കയ്യെഴുത്തുപ്രതി വായിക്കാനിടയായ എംടി ഇതൊരു അസാധാരണ പ്രേമകഥയാണെന്നും പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞെങ്കിലും ബഷീർ ആദ്യം സമ്മതിച്ചില്ല. ഒടുവിൽ എംടിയുടെ നിരന്തര നിർബന്ധത്തിനു വഴങ്ങി. പക്ഷേ പുസ്തകത്തിന്റെ അവസാന ഭാഗം എഴുതിനൽകാൻ വൈകി. അപ്പോൾ എംടി സ്വയം ചില കൂട്ടിച്ചേർക്കലുകൾ നടത്തി അതു പ്രസീദ്ധികരിച്ചു. ആ പുസ്തകമാണ് ‘അനുരാഗത്തിന്റെ ദിനങ്ങൾ’. ഈ സംഭവം പറഞ്ഞുകൊണ്ടാണു ബഷീർ എംടിയെ ദൈവാനുഗ്രഹമുള്ളവൻ എന്നു വാഴ്ത്തിയത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here