മണപ്പുറം സാംസ്ക്കാരിക സദസ്സ് സാഹിത്യ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്ക്കാരം സലീം ചേനത്തിനാണ്. ശാസ്ത്ര സാഹിത്യ വിഭാഗത്തില്‍ ജയരാജന്റെ ”മാനുഷ”ത്തിനും, കുഞ്ഞുണ്ണി മാഷ് കാവ്യപുരസ്ക്കാരം പി. എന്‍. സുനിലിനും, മാധവന്‍ നമ്പൂതിരിയുടെ മൗനവേദത്തിന് കെ. എസ്. കെ തളിക്കുളം സ്മാരക കാവ്യ പുരസ്കാരവും ലഭിച്ചു.
ആഗസ്റ്റ് 25 ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തൃപ്രയാര്‍ വലപ്പാട് കെ. സി. വാസു സ്മാരക ഹാളില്‍ വച്ചു വിതരണം ചെയ്യും. ചടങ്ങില്‍ വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച 12 പേരെ ആദരിയ്ക്കുന്നുണ്ട്. എഴുത്തിന്റെ മേഖലയിലെ മുപ്പത് പുതുശബ്ദങ്ങള്‍ക്ക് അംഗീകാരവും അവരുടെ കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.