മൊഴി

 

 

 

 

മൊഴികളോ ഈ മൊഴികളോ
മുറിവേൽക്കയായ് മനസ്സും
മൊഴികളോ ഈ മൊഴികളോ
മുറിവേൽക്കയായ് മനസ്സും
മിഴിയോരമായ് മറുവാക്കിലും
ഹൃദയത്തിലും തോരാതെയായ്
മിഴിയോരമായ് ഒരു വാക്കിലും
ഹൃദയത്തിലും തോരാതെയായ്

മൊഴികളോ ഈ മൊഴികളോ
മുറിവേൽക്കയായ് മനസ്സും
മഴമൂടലിൽ കുതിരുന്നുവോ
മനസ്സിന്നകം അലിയുന്നുവോ
മൊഴികളോ ഈ മൊഴികളോ
മുറിവേൽക്കയായ് മനസ്സും
മധുവായൊരു മൊഴി തേടുമാ
മൃദുവായൊരു പ്രിയമാനസം
മധുവായൊരു മൊഴി തേടുമാ
മൃദുവായൊരു പ്രിയമാനസം

മൊഴികളോ ഈ മൊഴികളോ
മുറിവേൽക്കയായ് മനസ്സും
മധുവായൊരു മൊഴിനൽകുമാ
മധുരത്തിലോ തുടി പാടുന്നു
മധുവായൊരു മൊഴിനൽകുമാ
മധുരത്തിലോ തുടി പാടുന്നു
ഹൃദയത്തിലെ മുറി കൂടുമാ
മൃദുഹാസവും മനം തേടുന്നു
ഹൃദയത്തിലെ മുറി കൂടുമാ
മൃദുഹാസവും മനം തേടുന്നു
മനം തേടുന്നു മനം തേടുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാർട്ടൂൺ
Next articleകുതിരയും രാജകുമാരിയും
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം..കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ.....

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here