അമ്മവായന

18714c301763bd3d146b638ca83ea294-children-reading-children-books

വായനാദിനത്തിൽ വ്യത്യസ്തമായ ഒരു സംരംഭവുമായി ഒരു സ്കൂൾ.കുട്ടികളുടെ അമ്മമാർക്ക് വായിക്കാൻ പുസ്തകം നൽകിയാണ് ഒരു സ്കൂൾ മാതൃകയായത് , വിദ്യാർഥി വായനക്കൊപ്പം “അമ്മ’ വായനയ്ക്കു തുടക്കം കുറിച്ച് ഏനാമാക്കൽ സെന്‍റ് ജോസഫ് ഹൈസ്കൂളിൽ പുസ്തക വിതരണം നടത്തി. വൈവിധ്യ വിഷയങ്ങളെ അധികരിച്ച് എഴുതിയ എഴുത്തുകാരുടെ പുസ്തകങ്ങളാണ് വിതരണത്തിനായി ഒരുക്കിയത്.132 വർഷം പിന്നിട്ട സ്കൂളിൽ തെരെഞ്ഞെടുത്ത 132 അമ്മമാർക്കാണ് വായന പക്ഷാചരണത്തിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ പുസ്തക വിതരണം നടത്തിയത്. തുടർന്ന് എല്ലാ അമ്മമാർക്കും പുസ്തകങ്ങൾ വായിക്കാൻ അവസരം ഒരുക്കും.സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മാനേജർ ഫാ. ജോണ്‍സണ്‍ അരിന്പൂർ മദർ പിടിഎ പ്രസിഡന്‍റ് സിനി വിജയനും മറ്റ് അമ്മമാർക്കും പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി.ടി. ചാക്കോ അധ്യക്ഷനായി. പിടിഎ പ്രസിഡന്‍റ് ലൈബ്രറി പുസ്തകങ്ങളുടെ വിതരണം നടത്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here