ദൈവത്തിൻ പുതുനാമ്പുകളെ
എരിയുന്ന വേദനയാൽ
മഹത്വം തുളുമ്പുമൊരീ അനുഭൂതിയാൽ
പിറവികൊള്ളിചൊരീ മാതൃഹൃദയം…..
താതൻതൻ വിളയാട്ടങ്ങളെ
അൻപോട്ചേർക്കുമീ അമ്മതൻ ചേഷ്ടകൾ
കുരുന്നിൻ ചെറുപുഞ്ചിരിയെ
മാറോട്ചേർത്തൊരാ മാന്ത്രിക വിരലുകൾ….
എരിയുന്ന തീയിൽ പടരുന്ന-
ധൂമത്തിൽ രുചിയുടെ കൂട്ടുകൾ
നനവാർന്ന വിയർപ്പുതുള്ളികളാൽ
പാകം ചെയ്യുന്നവൾ അമ്മ..
ഉരുകുന്ന നെഞ്ചകത്തെ ഉമി-
ത്തീയിലുരുക്കി ,
ഒഴുകുന്ന നീർപ്പുഴകളെ തൂമന്ദഹാസത്താൽ മറച്ചു പിടിച്ചു,
കറപിടിക്കുന്ന ജീവിതവഴിത്താരയെ
പൂക്കാലത്തിൻ പൂത്തിരിനാമ്പുകളാക്കി മറ്റുന്നവൾ…
അമ്മ
Click this button or press Ctrl+G to toggle between Malayalam and English