ആരുടേതാണിന്ന് ഭാരതം
ആർക്കുളളതാണ് നീതിയും നിയമവും
ആരുപറഞ്ഞുതരും ഇന്നത്
പാവമീ ഭാരതമക്കൾക്ക്
പണ്ടൊരു മഹാകവി പാടി
“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം ”
അന്നു ഭാരതം മഹാ സ്നേഹസദനം
ജാതിയേതായാലും കേറാമതിലാർക്കും
ന്യൂനമായോർക്കും ന്യൂനമല്ലാത്തോർക്കും
നൂനമതിൽ പാർത്തിടാം
പല ഭാഷയിൽ മൊഴിഞ്ഞിടുമ്പോഴും
ഹൃദയം ഹൃദയത്തോടൊന്നു മാത്രം മന്ത്രിച്ചു
നാം ഭാരതമക്കൾ സോദരീസോദരന്മാർ
അതിലൊരു സോദരി ——–
ഇതാ ചേതനയറ്റു കിടക്കുന്നു
ചത്തു മലർന്ന കിളികുഞ്ഞല്ല , മനുഷ്യകുഞ്ഞ് !
കത്തിയെരിക്കുന്ന വിശപ്പിലും
തളർത്തുന്ന മയക്കത്തിലും കിടന്നു
മാനമെന്തെന്നറിയുന്നതിനു മുമ്പേ
അതിക്രൂരമായിയതു നഷ്ടമായവൾ
ഇന്നിതാ ചലനമറ്റു കിടക്കുന്നു
ഒരു ദൃഷ്ടാന്തമായി
ഇന്നിന്റെ അസമത്വത്തിനുമവകാശനിഷേധത്തിനും
ഭയപ്പെടുത്താനാണത്രേ , ഭയപ്പെടുത്താനുളള
ആയുധം മാത്രമോ പിഞ്ചുജീവിതം
ഭീരുക്കളാം കാപാലികരേ
പാവം പൈതലിനോടെന്തിനീയക്രമം
ദൂരെയേതോ കുടിലിൽ
നെഞ്ചുപിളർന്നു പൊട്ടികരയുന്ന
അമ്മതൻ കരളിലെരിയുന്ന രോഷാഗനിയിൽ
നിങ്ങളെന്നേ വെന്തുരുകി കഴിഞ്ഞു
ആയമ്മതൻ കണ്ണീരിനുമുമ്പിൽ
ലജ്ജിച്ചു തല താഴ്ത്തി
ഉത്തരം മുട്ടി നില്ക്കുകയാണിന്നീ
പ്രപഞ്ചവും സർവ്വവും
അമ്മമനസ്സു കാണാൻ കണ്ണില്ലാത്ത രാജ്യമേ
ഞങ്ങളമ്മമാർ, ഞങ്ങൾക്കു നീതിയില്ലായെങ്കിൽ
നിയമവും കോടതിയുമെനി വേണ്ട മണ്ണിൽ
പെണ്ണിനു വയസ്സൊന്നായാലും തൊണ്ണൂറായാലും
കാമപേക്കൂത്താടുന്ന കശ്മലരെ
ഞങ്ങളമ്മമാർക്കു വിട്ടു തരിക
ഞങ്ങളുടെയുളളമെരിക്കുന്ന ദുഃഖം
കനൽകട്ടകളായിട്ടവരെ എറിഞ്ഞുകൊല്ലും
ഞങ്ങളുടെ കണ്ണിൽ കത്തുന്ന രോഷം
അഗ്നിയായിട്ടവരെ ജീവനോടെ ദഹിപ്പിക്കും
അണിനിരക്കുക അമ്മമാരേ
അണിനിരക്കുക സമരത്തിനായി
പെൺമേനിയായുധമാക്കുന്നോനെ
ലിംഗം ഛേദിച്ചു സംഹരിക്കുവാൻ
അണിനിരക്കുക അമ്മമാരേ അണിനിരക്കുക
നാടിന്റെ ദുർവിധി
നാളെ എനിക്കോ നിങ്ങൾക്കോ…
Click this button or press Ctrl+G to toggle between Malayalam and English