“നിങ്ങള്‍ക്ക് ഷുഗറും പ്രഷറും കൊളസ്ട്രോളും കൂടുതലാണ്…ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം..”
“…ശരി ഡോക്ടര്‍..”
അങ്ങനെയാണ് ദീനാമ്മ രാവിലത്തെ നടക്കാനിറങ്ങിയത്.
വഴിയില്‍ വച്ച് ജാനമ്മയെ കണ്ടു. കൈയില്‍ ഒരു തടിമാടന്‍ പട്ടി!
“എന്താടീ നിനക്ക് പ്രഷറും ഷുഗറും കൊളസ്ട്രോളും പിടികൂടിയോ ..?”
“ഏയ്. എനിക്കല്ലെടീ. ഇവക്കാ…” പട്ടിയെ ചൂണ്ടി ജാനമ്മ പറഞ്ഞത് കേട്ട് ആ പട്ടിതടിച്ചി നീട്ടി ഒരു കുര കുരച്ചു: ” …ബൌ…ബൌ…….”