നിഴലുകൾ വീണ്
പകൽനിറം മങ്ങുന്നു
പകലാകുമീ തൂവൽ
വാടിയ പോലെ
രാത്രിയിലേക്ക്
പരിണമിക്കുന്നു
വിരഹഗാനമെങ്ങും-
പടർന്നു പറവകളാൽ
പകൽവെള്ളമായുന്നതോർത്ത്
മാറുമീപകൽ തിരികെയില്ലെന്ന
ദുഃഖത്താൽ
ചിറകുകളാലും കാറ്റാലും
മഴയാലും മുകിലുകളാലും
മായ്ച്ചാലും മായില്ല വീഴുന്നനിഴലുകൾ
പകൽതൂവൽ വെള്ളമായുന്നു
രാത്രിയാകുന്നു