കണിസ്വപ്നങ്ങൾ

 

 

ഇന്നുണർന്നേറ്റ_
പൊരിവെയിലിൻ നിസംഗമാംവേവുപോലു
_രുമ്മി നിന്നൊരമ്മതൻ
വേർപ്പിറ്റും നെറുകയിൽ
മെല്ലെയേകിയോരുമ്മ
ത്തണുപ്പു പോൽ ….

നിന്റെ നോട്ടത്തിന്റെ
സ്നിഗ്ദമായൊരു തഴുകൽപോലേറ്റ
_മഗാധമായ്,പ്പതിയെ
അരികിലേക്കെത്താൻ
കൊതിക്കുമൊരുനറും
കാറ്റുപോൽകിതക്കുന്നു
വിഷുക്കണിയിന്നിതാ
മറുജന്മമെത്രയു
_ണ്ടാകിലുമിത്രമേൽ
മഞ്ഞകോരി-
യണിയിച്ചിരിക്കുമോ നഷ്ടത്തേളിറുക്കിയ ജീവനസന്ധ്യയെ
ഇത്രയുംമോഹിപ്പിച്ചേക്കുമോ
കണിസ്വപ്നങ്ങളിത്രമേൽ
കാത്തിരിപ്പേകുമോ?
തോരാനന്മനിറക്കുമോ, പൂത്തുലഞ്ഞീ തിളക്കു
മർക്കനെ പിന്നെയും
സന്ദേഹത്തിലാഴ്ത്തുമോ?

ഇല്ലായിരിക്കാമൊരു പക്ഷേയുണ്ടായിരിക്കിലും
ഓർമ്മവസന്തങ്ങൾ
പെയ്തിടും കിനാമഴ_
കളായേക്കാമവയെല്ലാം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English