ഭ്രാന്തും ബലാൽസംഗവും
——————————
കാമുകി പറഞ്ഞു
” അല്ലയോ കാമുകാ നിന്റെ സൗന്ദര്യം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു”
കാമുകൻ മൊഴിഞ്ഞു .
” അല്ലയോ കാമുകി നിന്റെ അഴക് എന്നെ ബലാൽസംഗിയാക്കുന്നു ”
തെരുവ് ജീവിതം
——————–
ഞങ്ങൾ സിനിമാ തിയറ്ററിൽ ഒത്തു കൂടിയപ്പോൾ അവൾ പറഞ്ഞു .
” എനിക്ക് നിന്നെ പ്രേമിക്കാൻ തോന്നുന്നു”
ലോഡ്ജിൽ കണ്ടുമുട്ടി പിരിയാൻ നേരം അവൾ പറഞ്ഞു.
‘ എനിക്ക് നിന്നെ അറപ്പു തോന്നുന്നു”
ഒടുക്കം തെരുവിൽ കണ്ട് മുട്ടിയപ്പോൾ അവൾ പറഞ്ഞു.
” നമുക്ക് ജീവിക്കാൻ തോന്നുന്നു”
ശാന്തി
——–
യുദ്ധം കൊണ്ട് ചോര ചിന്തിയ മണ്ണിൽ പൂച്ചെടികൾ കുരുക്കുന്നതേയില്ല .
യുദ്ധം കഴിഞ്ഞ് മണ്ണ് തണുത്തപ്പോൾ അതാ ഒരു പൂച്ചെടി. അതിൽ ഒരു പൂ വിടർന്നു സന്ധ്യപോലെ.
ചുവന്ന വിളർത്ത പൂവ് . തുടർന്ന് നൂറുനൂറായിരം ചെമ്പൂക്കൾ !
പൂക്കൾ പറഞ്ഞു.
” ഞങ്ങൾക്ക് പേരുണ്ട് ശാന്തി !! ”