മൂന്നു കവിതകൾ

 

 

ജീവിതം

എത്ര രാത്രികൾ പകൽ
കഴിഞ്ഞുപോയിടേണം,
ഇത്തിരിപ്പോന്ന ജന്മം
മണ്ണിതിൽ പുലർന്നിടാൻ !

 

അഹം ബ്രഹ്‌മാസ്‌മി

നാവിൽ ദരിദ്രസ്നേഹം
ഉള്ളിൽ കുടുംബസ്നേഹം

ഇല്ലാ നാടും നാട്ടാരും
എല്ലാം ‘ അഹം ബ്രഹ്‌മാസ്‌മി!

 

നീതി

ശോകമൂകമായ് നിൽക്കുന്നു നീതിതൻ
ദേവതയെന്നുപേരുള്ള പെൺമനം .

എത്ര ദുഷ്ക്കരമീ, കെട്ടകാലത്ത്
സ്ത്രീത്വമെന്ന വരം കാത്തുകൊള്ളുവാൻ.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English