മൂലൂര്‍ പുരസ്‌കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

 

സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മരണാര്‍ത്ഥമുള്ള 33-ാമത് മൂലൂര്‍ പുരസ്‌കാരം എഴുത്തുകാരന്‍ ദിവാകരന്‍ വിഷ്ണുമംഗലത്തിന്. അദ്ദേഹത്തിന്റെ ഉറവിടം എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

നവാഗതര്‍ക്കായുള്ള അഞ്ചാമത് മൂലൂര്‍ പുരസ്‌കാരം വള്ളിക്കോട് രമേശന്റെ സഹ്യന്റെ മകനോട് എന്ന കവിതയ്ക്കാണ്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കെ.വി.സുധാകരന്‍, റവ. മാത്യു ഡാനിയേല്‍, കെ.ആര്‍. സുശീല എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. മൂലൂര്‍ ജയന്തി ദിനമായ മാര്‍ച്ച് നാലിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ചേരുന്ന സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here