അമ്മേ മഹാമായേ മൂകാംബികേ
വിദ്യാമൃതം പകരും വീണാധരീ
മൂകാസുരനും മോക്ഷപദം നല്‍കി
ദേവനായ് മാറ്റിയ ജഗദീശ്വരീ
ആശ്രയമില്ലാതെ നാരിമാര്‍ കേഴുമ്പോള്‍
ശക്തിദുര്‍ഗ്ഗയായ് അവതരിക്കൂ ദേവി
അറിവില്ലാതിരുളില്‍ അലയും മനുഷ്യര്‍ക്ക്
ആത്മപ്രകാശം പകര്‍ന്നു നല്‍കൂ ദേവി
അകംപൊരുള്‍ തേടി അലയുന്ന നേരത്ത്
ചിലമ്പൊലി നാദമായ് പിന്നിലുണ്ടാകണേ
നിത്യപ്രകാശമായ്,നിത്യാനുഗ്രഹമാ
നിത്യസൗന്ദര്യമായ് നിറയൂ ജ്ഞാനാംബികേ
ദുര്‍ഗ്ഗയായ് ലക്ഷ്മിയായ് വാണീദേവിയായ്
അഖിലാണ്ഡ ബ്രഹ്മമായാദിശങ്കരന്‍ ദര്‍ശിച്ച
അമ്മേ മഹാമായേ മൂകാംബികേ
കൃപാവരം ചൊരിയൂ ജഗദംബികേ
-എം.എന്‍.സന്തോഷ്