പ്ര​തി​മാ​സ സാഹിത്യ കൂ​ട്ടാ​യ്മ

featured_artഅങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്‍ററിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ എഴുത്തുകാരുടെ പ്രതിമാസ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ടോം ജോസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, മോഹന്‍ ചെറായി, മാത്യൂസ് മഞ്ഞപ്ര, കെ.വി.എസ്. സാബു, ജോംജി വെട്ടിയ്ക്കല്‍, ഏലിയാസ് മുട്ടത്തി, ജോര്‍ജ് കോക്കാട്ട്, തങ്കച്ചന്‍ വര്‍ഗീസ്, എം.എസ്. വേലായുധന്‍, ജോണ്‍ കാലടി, പി.എം. ബഹനാന്‍, ഫ്രാന്‍സീസ് വാഴപ്പിള്ളി, സെബാസ്റ്റ്യന്‍ മാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
എഴുത്തുകാര്‍ സ്വന്തം കൃതികളെ പരിചയപ്പെടുത്തി. സാബു പണ്ടാല രചിച്ച “സ്‌നേഹത്തിന്‍റെ ചിരി’ എന്ന കവിതാ സമാഹാരത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ചയും നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ പഞ്ചായത്തുകളിലെയും അങ്കമാലി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും എഴുത്തുകാരുടെ കൂട്ടായ്മയാണ് റൈറ്റേഴ്‌സ് ഫോറം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here