മൂലൂർ എസ്.പദ്മനനാഭപ്പണിക്കരുടെ സ്മരണാർത്ഥം മൂലൂർ സ്മാരകസമിതി ഏർപ്പെടുത്തിയ മുപ്പത്തിയാറാമത് മൂലൂർ പുരസ്കാരത്തിന് യുവകവി ഡി. അനിൽകുമാർ അർഹനായി. അനിൽകുമാർ രചിച്ച ‘അവിയങ്കോര’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തീരദേശ ജീവിതാനുഭവങ്ങളിൽനിന്ന് ആവാഹിച്ചെടുത്ത തനതായ ഭാഷയാണ് ‘അവിയങ്കോര’ എന്ന കവിതാസമാഹാരത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഡോ.പി.ടി അനു, ഡോ.എം.എസ്.പോൾ, പ്രൊഫ.ഡി.പ്രസാദ് എന്നിവർ അംഗങ്ങളായ സമിതി വിലയിരുത്തി