എന്നും വൈകുന്നേരങ്ങളിൽ സ്കൂളിൽ നിന്നും വന്ന ശേഷം ആ കുഞ്ഞു പയ്യൻ അവന്റെ അമ്മയുടെ പഴയ മൊബൈലിൽ നോക്കി ഇരിക്കും …
പക്ഷെ അത് ഒര് നേരം പോലും ശബ്ധിച്ചിരുന്നില്ല….
അതവനെ വല്ലാണ്ട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു ..!
അമ്മയോട് അവൻ ഇടയ്ക്കിടെ ചോദിക്കും അമ്മേ….
ഈ മൊബൈലിൽ എന്താണ് ആരും വിളിക്കാത്തെ
അമ്മ അവനോടു പറയും അത് കംപ്ലയിന്റ് ആണ് മോനെ…
ഏകദേശം 8 വയസോളം പറയമുള്ള അവനു കൂടപിറപ്പായി ഒരനിയനോ ഒരനിയത്തിയോ ഉണ്ടായിരുന്നില്ല ..
ആകെ ഉള്ളതൊരു അമ്മ മാത്രമാണ് ആ വീട്ടിൽ…
പെട്ടെന്ന് ഒരുദിവസം അവൻ ആ മൊബൈൽ എടുത്തു തന്റെ കുഞ്ഞു കുടുക്ക പൊട്ടിച്ചു അതിലുള്ള കുറച്ചു ചില്ലറ തുട്ടുകളും പഴകിയ നോട്ടുകളുമായി തൊട്ടടുത്തുള്ള മൊബൈൽ ഷോപ്പിലേക്ക് ഓടി ..!
അവൻ ആ മൊബൈൽ ഷോപ് ഉടമയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു …?
അങ്കിളേ ഈ മൊബൈൽ ഒന്നു repair ചെയ്തു തരുമോ ..?
കടയുടമ ആ പഴകിയ മൊബൈൽ വാങ്ങി നോക്കി ..
എന്നിട്ടവനോട് ചോദിച്ചു എന്ത് പറ്റി മോനെ ഈ മൊബൈലിനു …
അത് അങ്കിളേ …!
അതിൽ കാൾ ഒന്നും വരുന്നില്ല …
ആ കടയുടമ നോക്കിയപ്പോൾ ആ മൊബൈലിനു കുഴപ്പമൊന്നുമില്ല …
പെട്ടെന്നയാൾ ആ പയ്യനോട് ചോദിച്ചു
നിന്നോടാര് പറഞ്ഞു ഈ മൊബൈലിൽ കാൾ വരുന്നില്ലെന്ന് ..
അവൻ പറഞ്ഞു ….
എന്നും ഞാൻ നോക്കി ഇരിക്കും പക്ഷെ ഇതുവരേ എൻറെ അച്ഛൻ വിളിച്ചിട്ടില്ല ..!
പിന്നെ അമ്മയും പറഞ്ഞു….!!
കുറേ നാളുകൾ ആയി ഇതില് ഒരു കാൾ പോലും വരുന്നില്ല …!
ആ shop ഉടമ അവനോടു ചോദിച്ചു നീ എവിടുന്നു വരുന്നു ..
ആരുടെ മകനാണ് നീ ..?
അവൻ പറഞ്ഞു എൻറെ അച്ഛൻ പട്ടാളത്തിലാണ് അവൻ പറഞ്ഞു ..
പക്ഷെ അച്ഛൻ വന്നിട്ട് കുറേ വർഷങ്ങൾ ആയി …!!
ഞാൻ കണ്ടിട്ടും
പിന്നേ എന്നും ഞാൻ ഉറങ്ങിക്കഴിഞ്ഞ അച്ഛൻ വിളിക്കാറ് എന്നമ്മ പറയും …!!
ദേ ആ വളവുകഴിഞ്ഞുള്ള ആദ്യത്തെ വീടാണ് എന്റേത് …
അവന് അങ്ങോട്ട് കൈചൂണ്ടി …
അപ്പോള് ആ കടക്കാരന് കാര്യം പിടികിട്ടി
കുറേ വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ major സന്ദീപിന്റെ മകൻ
പെട്ടെന്നു ആ കടയുടമ എന്താ പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം മിണ്ടാതെ നിന്നു ….!!
അയാൾ ആ മൊബൈൽ എടുത്തു എന്തോ ചെയ്‌ത ശേഷം തിരിച്ചു അവന്റെ കയ്യിൽ കൊടുത്തു എന്നിട്ടു പറഞ്ഞു …!
ഇപ്പോൾ ശെരിയായി ഇനി മോൻ കൊണ്ടുപോക്കോ
അച്ഛൻ വിളിച്ചോളും …!
അവൻ കയ്യിലുള്ള ആ ചില്ലറ തുട്ടുകൾ അയാൾക്ക് നെരെ നീട്ടി …
അയാൾ ദയനീയമായി അവനെ നോക്കി എന്നിട്ടു പറഞ്ഞു …
അത് മൊന്റെ കയ്യിൽ വച്ചോ …
ഞാൻ പിന്നീട് വാങ്ങിച്ചോളാം …!
അപ്പോള് അവൻ പറഞ്ഞു വേണ്ട ..
എന്റമ്മ പറഞ്ഞിട്ടുണ്ട് ആരുടേയും കയ്യിൽ നിന്നും വെറുതെ ഒന്നും വാങ്ങരുത് എന്നു…!
എന്നിട്ട്…
അവൻ ആ ചില്ലറ തുട്ടുകൾ അവിടേ വച്ചിട്ട് സന്തോഷത്തോടെ ആ മൊബൈൽ എടുത്തു വീട്ടിലേക്കോടി …!!
വാതിൽക്കൽ അവനെ കാണാതെ ‘അമ്മ നിൽപ്പുണ്ടായിരുന്നു …
അമ്മയെ കണ്ടതും ആ മൊബൈൽ അവൻ അമ്മയുടെ കയ്യിലേക്ക് കൊടുത്തിട്ടു പറഞ്ഞു ..
മൊബൈൽ ശെരിയായി അമ്മേ ….!
ഇന്നു എന്നേ അച്ഛൻ വിളിക്കുമല്ലോ…?
അവന്റെ സന്തോഷം അവൻ അമ്മയെ അറിയിച്ചു..
മൊബൈൽ കയ്യിൽ മേടിച്ചു ആ ‘അമ്മ അവനെ മാറോടു ചേർത്ത് പിടിച്ചു ….
അവൻ കാണാതെ നിറകണ്ണുകളുമായി അവന്റെ അച്ഛന്റെ മലയിടാത്ത ഭിത്തിയിൽ വച്ചിരിക്കുന്ന ഫോട്ടോയിലേക്കു സങ്കടത്തോടെ നോക്കി നിന്നു ….!!
ആ കുഞ്ഞു മനസു ഇതൊന്നും അറിഞ്ഞിരുന്നില്ല…
അവന്റെ സന്തോഷത്തിൽ ആ അമ്മ ഒരിക്കലും കൈകടത്തിയിരുന്നില്ല…!!
Click this button or press Ctrl+G to toggle between Malayalam and English