മാതൃഭൂമി അക്ഷരോത്സവത്തോട് അനുബന്ധിച്ചു നടത്തിയ കഥാ മത്സരത്തിൽ ഒന്നാം സമ്മനം നൽകാൻ നിലവാരമുള്ള കഥകൾ ലഭിച്ചില്ലെന്ന് എം ടി അടങ്ങിയ പുരസ്‌കാര നിർണയ സമിതി.
അവസാന പത്തിൽ എത്തിയവരുടെ കഥകളിൽ ഒന്നിലും 1,2,3 സമ്മാനം ലഭിക്കാൻ അർഹമായിട്ടില്ലെന്നും അതുകൊണ്ടു എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും എന്നും പുരസ്‌ക്കാര സമിതി കുറിപ്പ് ഇറക്കിയിരുന്നു.
എന്നാൽ അവസാന പത്തിൽ എത്തിയ ചില എഴുത്തുകാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെ വിളിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വാര്‍ത്ത ഇന്ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥാമത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ പത്ത് പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് വാര്‍ത്തയില്‍ പറയുന്നു. എഴുത്തുകാരയ ബെന്യാമിനും ആനന്ദ് നീലകണ്ഠനും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. സമ്മാനിതമാകാന്‍ നിസ്സംശയം അര്‍ഹമായ ഒരു കഥ പോലും ഇല്ലാത്തതിനാല്‍ ഇത്തവണ ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍ നല്‍കുന്നില്ലെന്ന് എംടി വാസുദേവന്‍ നായര്‍ അധ്യക്ഷനും എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, ഇ സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ വിധി നിര്‍ണായക സമിതി തീരുമാനമെടുത്തിരുന്നെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയിലാണ് അവസാന പത്ത് പേരില്‍ ഒന്നാം സ്ഥാനത്തുള്ള സ്‌നേഹ കഥ മത്സരത്തില്‍ നിന്നും പിന്‍വലിക്കുന്നതായും തന്റെ കഥ പ്രസിദ്ധീകരിക്കുന്നതിന് മാതൃഭൂമിയുടെ ഒരു പ്രസിദ്ധീകരണത്തിനും അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനമായി രണ്ടു ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 75000 രൂപയുമാണ് മാതൃഭൂമി പ്രഖ്യാപിച്ചത്.