രാജസ്ഥാൻ സംഗീതം കനകക്കുന്നിൽ മുഴങ്ങി: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടാം പതിപ്പിന് കനകക്കുന്ന് കൊട്ടാരത്തില്‍ തുടക്കമായി. രാജസ്ഥാനി നാടോടി ഗായകരുരുടെ സംഗീത വിരുന്നോടെയാണ് അക്ഷരോത്സവത്തിന് തുടക്കമായത്. കനകക്കുന്നിലെ പ്രധാനകവാടത്തില്‍ വച്ച് സ്വാഗതഗാനം ആലപിച്ചു കൊണ്ടാണ് ഗായകസംഘം കാഴ്ച്ചക്കാരെ അക്ഷരനഗരിയിലേക്ക് സ്വാഗതം ചെയ്തത്.ശശി തരൂര്‍ എം.പി.യുടെ കീനോട്ട് അഡ്രസോടെയാണ് അക്ഷരോത്സവത്തിലെ സെഷനുകള്‍ക്ക് തുടക്കമായത്. വിവിധ വിഷയങ്ങളിൽ ഉള്ള സെഷനുകൾ വരും ദിവസങ്ങളിൽ നടക്കും.ഇന്ത്യയിലെയും വിദേശത്തെയും നിരവധി പ്രതിഭകൾ അക്ഷരോത്സവത്തിന്റെ ഭാഗമാകും.

രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നെത്തിയ എട്ട് പേരാണ് ഗായക സംഘത്തിലുണ്ടായിരുന്നത്. നാടന്‍പാട്ടിന്റെ താളത്തില്‍ കോര്‍ത്തിണക്കിയ ഒരോഗാനവും വന്‍കയ്യടികളോടെയാണ് ആള്‍ക്കൂട്ടം സ്വീകരിച്ചത്. രജപുത്രന്‍മാരുടെ കഥകള്‍ചേര്‍ത്തുവച്ചൊരുക്കിയ വരികളാണ് പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ഗായകസംഘത്തിന് നേതൃത്വം നല്‍കിയ ഹീരാനാഥ് വിശദീകരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here