മാറ്റത്തിന്റെ കാഴ്ചകൾ പകർത്താം…..സമ്മാനങ്ങൾ നേടാം…. ഓൺലൈൻ വീഡിയോ മത്സരം ” മിഴിവ് 2019 ” ന് തുടക്കം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ വീഡിയോ മത്സരം ” മിഴിവ് 2019 ” ന് തുടക്കമായി . www.mizhiv2019.kerala.gov.in വെബ്‌സൈറ്റിൽ പേര് രെജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ  പ്രമുഖ സിനിമാ പരസ്യ സംവിധായകർ വിലയിരുത്തി   ക്യാഷ് പ്രൈസുകൾ നൽകും . ഒന്നാം സമ്മാനം: ഒരു ലക്ഷം രൂപ ,രണ്ടാം സമ്മാനം : 50,000/-  രൂപ ,മൂന്നാം സമ്മാനം:  25,000/- രൂപ പ്രോത്സാഹന സമ്മാനം 5,000/- രൂപ വീതം പത്ത് പേർക്ക് . അതോടൊപ്പം  മികച്ച സൃഷ്ടികളുടെ അണിയറപ്രവർത്തകർക്ക് പി ആർ വകുപ്പിന്റെ മറ്റ് വീഡിയോ / ആഡിയോ സംരംഭങ്ങളിൽ പങ്കാളികളാകുന്നതിന് പരിഗണനയും  നൽകും. സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക്  എത്തിക്കുകയാണ്  ഇതിലൂടെ  ലക്‌ഷ്യമിടുന്നതെന്ന്  പി ആർ ഡി ഡയറക്ടർ ടി വി സുഭാഷ് പറഞ്ഞു.

രെജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്സ്‌വേഡും ഉപയോഗിച്ച് ഈ മാസം 24  വരെ വീഡിയോ അപ്‌ലോഡ് ചെയ്യാം. പ്രധാനമായും വികസനം , ക്ഷേമം  , കേരള പുനർനിർമ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകൾ നിർമ്മിക്കേണ്ടത്.  പ്രഫഷണൽ കാമറ ഉപയോഗിച്ചോ , മൊബൈലിലോ  ഷൂട്ട് ചെയ്യാം.  ഫിക്ഷൻ/ ഡോക്യൂഫിക്ഷൻ/ അനിമേഷൻ (3 D / 2 D), നിശ്ചലചിത്രങ്ങൾ  മൂവിയാക്കിയോ   ,ഏത് മേക്കിങ് രീതിയിലും    വീഡിയോ അവതരിപ്പിക്കാം  . എന്നാൽ   സാധാരണക്കാരന് മനസ്സിലാകുന്ന  വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈർഘ്യം മൂന്ന് മിനിറ്റ് ആണ് . ക്രെഡിറ്സ്  , ലഖുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച ഡി  (1920×1080) MP4 ഫോർമാറ്റിൽ വേണം അപ്‌ലോഡ് ചെയ്യേണ്ടത് .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here