അറിയാതെൻ മനസാം
കൂട്ടിൽ ഇടം പിടിച്ചു നീ
അതിൽ ചുവരുകളിൽ നിൻ
ചിത്രം മാത്രമാണിപ്പോൾ
എൻ മിഴികളിൽ നീ
ആയിരം കിനാവുകളായി വിടരുന്നു
മിഴികൾ അടച്ചാലും
നീ തന്നെയാണെന്റെ മുൻപിൽ
എത്ര അടുത്താണോ കണ്ണുകൾക്ക് കണ്മഷി
എത്ര അടുത്താണോ സമുദ്രത്തിന് തിരമാല
എത്ര അടുത്താണോ കാർമേഘത്തിന് മഴത്തുള്ളി
അത്ര അടുത്താണ് എനിക്ക് നീ
നീ തന്നെയാണെന്റെ ശ്വാസത്തിൽ
നീ തന്നെയാണെന്റെ ഹൃദയത്തിൽ
നീ തന്നെയാണെന്റെ കണ്ണുകളിൽ
നീ തന്നെയാണെന്റെ സർവ്വവും
നിൻ മിഴികൾ തൻ പ്രകാശം
എൻ മിഴികളെ നിന്നിലേയ്ക്കടുപ്പിക്കുന്നു
പറയു നിൻ മിഴികൾ എന്നോടായി
എന്താണ് മന്ത്രിക്കുന്നത്
Pwoli