ഉരുളക്കിഴങ്ങ് – ഒന്ന്
ബീറ്റുറൂട്ട് – ഒന്ന്
വെള്ള വഴുതനങ്ങ – ഒന്ന്
കാരറ്റ് – ഒരണ്ണം
കോവക്ക – അഞ്ചണ്ണം
സവാള വലുത് – ഒന്ന്
പച്ചമുളക് – നാലെണ്ണം
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
മുളകു പൊടി – അരടീസ്പൂണ്‍
മീറ്റ് മസാല – അര ടീസ്പൂണ്‍
കടുക്, വേപ്പില, വെളിച്ചണ്ണ, ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:-
പച്ചക്കറികളെല്ലാം കഴുകി നീളത്തില് അരിയണം – ആവശ്യത്തിനു വെളിച്ചണ്ണയൊഴിച്ച് കടുകും വേപ്പിലയും സവാളയും ചേര്‍ത്ത് മൂത്തുവരുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുകുപൊടി എന്നിവ ചേര്‍ക്കണം. ഇതിലേക്ക് പച്ചക്കറികള്‍ ഉപ്പും ചേര്‍ത്ത് മൂടി വേവിക്കണം. വെള്ളം ചേര്‍ക്കരുത്. ആവിയില്‍ വെന്ത പച്ചക്കറി കഷണങ്ങള്‍ നിരത്തിയിട്ട് വെള്ളത്തിന്റെ അംശം മാറുമ്പോള്‍ ഇതിലേക്ക് മീറ്റ്മസാലപ്പൊടി ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കാം.