മിക്സഡ് കുറുമ

ബീഫ്/ ചിക്കന്‍ – ചെറുതായി അരിഞ്ഞ് വേവിച്ചത് – 50 ഗ്രാം
ഉരുളക്കിഴങ്ങ് – ഇടത്തരം -1
ഗ്രീന്‍ പീസ് -5 ഗ്രാം
കാരറ്റ് – ഒരെണ്ണം ചെറുത്
സവാള – ഒരെണ്ണം
പച്ചമുളക് – രണ്ടെണ്ണം
വെളുത്തുള്ളി – മൂന്ന് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
കുരുമുളകു പൊടി – അര ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്, മുന്തിരി – വറുക്കാന്‍- ആവശ്യത്തിന്
റൊട്ടിപ്പൊടി – ഒരു രണ്ടു ടീസ്പൂണ്‍ – തേങ്ങാപ്പാലില്‍ കലക്കിയത്
പട്ട, ഗ്രാമ്പു, ഏലക്കായ ,മല്ലിയില,വേപ്പില, നെയ്യ് – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – ഒരു മുറിയുടെ

തയാറാക്കുന്ന വിധം
—————–
ബീഫ്/ ചിക്കന്‍ ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് വേവിക്കണം. ഗ്രീന്‍ പീസ് ഉരുളക്കിഴങ്ങ് കാരറ്റ് ഇവ ഉടയാതെ ഉപ്പുചേര്‍ത്ത് വേവിക്കുക – ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിന് നെയ്യ് ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് ഗ്രാമ്പു, പട്ട, ഏലക്ക ചതച്ചത് ഇവ ചേര്‍ത്ത് മൂപ്പിക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള,പൊടിയായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് വേവിച്ച ഇറച്ചി ഉരുളക്കിഴങ്ങ് ഗ്രീന്‍ പീസ് കാരറ്റ് ഇവ ചേര്‍ക്കുക ഒന്നു വഴറ്റിയ ശേഷം ഒരു മുറി തേങ്ങയുടെ പാല്‍ ഒരു വിധം കട്ടിയായി പിഴിഞ്ഞത് റൊട്ടിപ്പൊടി പാലില്‍ കലക്കിയത് ഇവ ഇതിലേക്കു ചേര്‍ക്കണം. ആവശ്യത്തിന് കുറുകിയ പാകത്തില്‍ കുരുമുളകുപൊടി,വേപ്പില ,മല്ലിയില,ഒരു നുള്ള് പഞ്ചസാര ഇവ ചേര്‍ത്ത് വാങ്ങി വച്ച് ഒരു ടീസ്പൂണ്‍ നെയ്യില്‍ മുന്തിരി,കശുവണ്ടിപ്പരിപ്പ് ഇവ വറുത്ത് കുറുമയുടെ മുകളില്‍ ഒഴിച്ച് ഉപയോഗിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here