നീ നിന്റെ കണ്ണുകൾ ഇറുക്കി അടക്കുക
നീ നിന്റെ കാതുകൾ അമർത്തി അടക്കുക
നീ കണ്ട കാഴ്ചയിലെ വർണങ്ങൾ കപടം
നീ കേട്ട പാട്ടിന്റെ ഈണങ്ങൾ കപടം
നീ മണത്തോരാ പൂവിൻറെ ഗന്ധവും മിഥ്യ
നീ കൊതിയോടെ നുകരുന്ന രുചിയിലും മിഥ്യ
നീ നുകരുമി മുലപ്പാലിന്റെ മധുരവും മിഥ്യ
പിച്ച വയ്ക്കുന്ന കുഞ്ഞേ നീ അറിയുക
നീ മുറുകെ പിടിച്ചൊരു കൈതണ്ടിന്റെ ശക്‌തിയും മിഥ്യ
നീ കണ്ണു തുറക്കാതിരിക്കു എന്നുണ്ണി
ചുറ്റിലും കാഴ്ചകൾകില്ലിത്ര ചന്തം
ചതിയാണ് ചുറ്റിലും, കൊടും ചതി…
നേരമ്പോക്കിനായ് പുണർന്നു പെറ്റിട്ടു..
ഓവുചാലിൽ വലിച്ചെറിയുന്നു മാതൃത്വം
നെഞ്ചിൻ ചൂടേകി വാത്സല്യഗാഢം, പുണെരേണ്ട കൈകളോ
സ്വരക്തത്തിൽ കാമ ലഹരി തേടുന്നൂ
ബന്ധുത്വമില്ലിവിടെ, ചാങ്ങാത്തമില്ലിവിടെ
വേഷ പ്രഛന്നരാം മാരീച ജന്മങ്ങൾ
നീ ജനിക്കാതിരുന്നെങ്കിൽ എത്ര ഭേദം…….
നീ നിന്റെ കണ്ണുകൾ ഇറുക്കി അടക്കുക
നീ നിന്റെ കാതുകൾ അമർത്തി അടക്കുക
പിച്ച വയ്ക്കുന്ന കുഞ്ഞേ നീ അറിയുക
നീ മുറുകെ പിടിച്ചൊരു കൈ തണ്ടിന്റെ ശക്‌തിയും മിഥ്യ
നീ നുകരുമി മുലപ്പാലിന്റെ മധുരവും മിഥ്യ
നീ കണ്ണു തുറന്നു നോക്കാതിരിക്കു എന്നുണ്ണി
ചുറ്റിലും കാഴ്ചകൾകില്ലിത്ര ചന്തം
ചതിയാണ് ചുറ്റിലും, കൊടും ചതി…