മിത്തുകള്‍’ എന്ന വിഷയത്തില്‍ എഴുത്തുകാരായ യു.കെ.കുമാരനും കെ.വി.മോഹന്‍കുമാറും സന്തോഷ് ഏച്ചിക്കാനും പങ്കെടുത്ത ചര്‍ച്ച ഷാർജ പുസ്തകോത്സവ വേദിയിൽ നവ്യാനുഭവമായി. മിത്തുകള്‍ സംസ്‌കാരത്തിന്റെയും ഭാഷയുടെയും അടിസ്ഥാനമൂല്യങ്ങളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍പറഞ്ഞു. സമീപകാലസംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ച കെ.വി.മോഹന്‍കുമാര്‍ ബുദ്ധവിഹാരങ്ങള്‍ക്ക് കേരളത്തിലുണ്ടായ തകര്‍ച്ച എങ്ങനെയാണ് പുതിയ മിത്തുകളെ സൃഷ്ടിച്ചതെന്ന് വിവരിച്ചു.ശ്രീകൃഷ്ണനെന്ന മിത്ത് മഹാഭാരതത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ സാംഗത്യം സന്തോഷ് ഏച്ചിക്കാനം വിവരിച്ചു.
Home പുഴ മാഗസിന്