അകക്കണ്ണൊന്നു തുറന്നാൽ
കാണുന്നു ഒരായിരം മണിമുത്തുകൾ
പിറക്കിയെടുത്തുകൊണ്ടോരോരോ മാലകൾ
തീർക്കുവാനുള്ള തിടുക്കത്തിൽ
നാമോരോരുത്തരും!
ഇനി പോകാമൊരു യാത്ര….
കിളികളും, പൂക്കളും, താമരപൊയ്കയും, അരയന്നങ്ങളുമൊക്കെ-
കോർത്തിണക്കിയ ഒരു കൊച്ചു മുത്തുമാലയാണെന്റെയീ-
കൊച്ചു കവിതയും, വർണ്ണ ചിത്രവും!!
“കിളികളും പൂക്കളും
ഒരുതാമരപൊയ്കയും
അതിലലിയും കാറ്റിൻ
കുസൃതിയും
പുണരുമീ വാനിലും…
ഇളംതെന്നലിലലിയും
ഞാനുമീ നിലാപുലരിയിൽ
തെളിയുമെൻ വദനമിന്ദീവര-
പൊയ്കതൻ വാടിയിൽ…
നീലോൽപ്പലങ്ങളിൽ
നിറയുന്ന വണ്ടുകൾ
മൂളുന്ന പാട്ടുകൾ,
കാതോർത്തിടാം
തിളങ്ങുന്നമിഴികൾ
ചിമ്മിയടയ്ക്കാതെ
കാണുന്നു…. ഞാൻ
ഒരു തൂമഞ്ഞുപോൽ
കാണുന്നു ഞാനൊരു
തൂമഞ്ഞുപോൽ”…..
മണിമുത്തുകളായ് പിറക്കുന്നു അക്ഷരക്കൂട്ടങ്ങൾ
“ഈ പൊയ്കയിൽ തെളിഞ്ഞൊരീ വദനം പോലെ തെളിയുന്നീ വർണ്ണങ്ങൾ
തൻമനസ്സിൻ അകത്തളങ്ങളിൽ” !!