”വസ്തുതകളിലെ സ്ഥാനം തെറ്റല്‍ വസ്തുക്കളിലും ജീവിതത്തിലും പ്രതിഫലനങ്ങളുണ്ടാക്കുന്നു. പ്രാകൃതികവും സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങളായിത്തീരുന്നു ഫലം.
ഇത് ഒരു ലേഖനസമാഹാരമല്ല. അവ തുടര്‍ച്ചയായി വായിക്കപ്പെടേണ്ടതാണ്. വിവിധ ഭാഗങ്ങളുടെ ശീര്‍ഷകങ്ങളെ മാര്‍ജിനിലെ സംക്ഷേപങ്ങളെന്ന രൂപത്തില്‍ പരിഗണിച്ചാല്‍ മതി.”- ആനന്ദ്.
ആനന്ദിന്റെ പുതിയ പുസ്തകം സാർവ്വലൗകികമായ സംശയങ്ങളാൽ പീഡിതനായ ഒരു മനുഷ്യന്റെ നേർകുറിപ്പുകൾ 13 ലേഖനങ്ങളുടെ സമാഹാരം.
മലയാളിയായി നിന്ന് ലോകത്തെ നോക്കുന്ന പുസ്തകം അഭിപ്രായങ്ങളിലെ വ്യക്തത കൊണ്ടും ഭാഷയിലെ സൗന്ദര്യം കൊണ്ടും ശ്രദ്ധേയമാകുന്ന കൃതി.