മിന്നുവിന്റെ പൂച്ചക്കുട്ടി

 

 

 

 

 

 

 

” മോളെ മിന്നൂ , അമ്മയെ ഒന്ന് സഹായിച്ചു താ”

രാവിലെ അടുക്കളയിൽ നിന്നും അമ്മയുടെ വിളി കേട്ടപ്പോൾ മിന്നുവിന് സന്തോഷമായി . അടുക്കളയിൽ കയറാനും അമ്മയെ സഹായിക്കാനും അവൾക്ക് വലിയ ഇഷ്ടമാണ്. വിളിക്കാതെയെങ്ങാനും അടുക്കളയിലേക്ക് ചെന്നാൽ അമ്മ വഴക്ക് പറയും.

” നിനക്ക് പഠിക്കാനൊന്നുമില്ലേ ചെന്നു പഠിക്കാൻ നോക്ക് ” എന്ന് പറഞ്ഞാണ് ഇപ്പോഴും അമ്മ ഓടിക്കുക.
ഇന്ന് എന്തെങ്കിലും അത്യാവശ്യം കാണും അല്ലെങ്കിൽ അമ്മ വിളിക്കില്ല. അവൾ ചെല്ലുമ്പോൾ അമ്മ ദോശ ചുടുകയാണ് .

” മോളെ ഈ ദോശയൊന്നു ചുട്ടെ കരിയാതെ നോക്കണം കേട്ടോ ” മിന്നുവിന് സന്തോഷമായി . അവൾക്ക് ദോശയാണ് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം.

”ഇന്ന് അമ്മക്ക് നേരത്തെ ഓഫീസിൽ പോകണം. ഡാഡി എഴുന്നേറ്റു വരുമ്പോൾ ദോശ റെഡിയായില്ലെങ്കിൽ പിന്നെ അതുമതി രാവിലെ വഴക്കിന്”

അമ്മ പറഞ്ഞത് ശരിയാണ് . ഡാഡി കണ്ടാൽ അമ്മയെ വഴക്കു പറയും . പഠിക്കേണ്ട സമയത്ത് മോളെ അടുക്കളപ്പണി ചെയ്യിച്ചെന്നും പറഞ്ഞ്. അതുകൊണ്ട് ഡാഡി എഴുന്നേൽക്കും മുൻപ് ദോശ ചുട്ടു തീർക്കണം . അമ്മ കുളിക്കാൻ പോയപ്പോഴേക്ക് അവൾ ദോശ ഓരോന്നായി ചുട്ടു തുടങ്ങി.

പെട്ടന്ന് ‘ മ്യാവൂ മ്യാവൂ’ എന്ന് ശബ്ദം കേട്ട് മിന്നു ജനലിനു മുകളിലേക്ക് നോക്കി . അതാ അവിടെ ഇരിക്കുന്നു അവളുടെ പ്രിയപ്പെട്ട പൂച്ച.

എങ്ങനെയെന്നറിയില്ല മിന്നു അടുക്കളയിൽ എത്തിയെന്നറിഞ്ഞാൽ പൂച്ചക്കുട്ടിയും അവിടെ എത്തും. അമ്മയാണെങ്കിൽ അവനു പേടിയാണ്. കയ്യിൽ കിട്ടുന്നതെന്താണെങ്കിലും അതുകൊണ്ട് ‘അമ്മ എറി ഞ്ഞൊടിക്കും.

മിന്നുവാകട്ടെ അടുക്കളയിൽ ഉള്ളത് തപ്പിപ്പെറുക്കി അവനു കൊടുക്കും. അവൾ അടച്ച് വച്ചിരുന്ന പാത്രം തുറന്നു നോക്കി. മീൻകറിയാണ് . അമ്മ വരുമോ എന്ന പേടിയോടെ മിന്നു ഒരു മീൻ കഷണമെടുത്ത് പൂച്ചക്കുട്ടിക്ക് എറിഞ്ഞു കൊടുത്തു . സന്തോഷ സൂചകമായി പൂച്ചക്കുട്ടി വീണ്ടും ‘ മ്യാവൂ ‘ എന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ചിരിച്ചു. അതുകണ്ടപ്പോൾ മിന്നു കുട്ടിക്കും ഒത്തിരി സന്തോഷമായി . ആളനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ അച്ഛൻ . അവൾ പേടിച്ചു പോയി. പക്ഷെ അച്ഛന്റെ ചിരി കണ്ടപ്പോൾ മിന്നുവിന്റെ പേടിയൊക്കെ പോയി.

” ‘അമ്മ കാണാതെ മീനൊക്കെ എടുത്ത് പൂച്ചക്കുട്ടിക്ക് കൊടുക്കുകയാണോ?” അച്ഛന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു.

” മനുഷ്യരെ മാത്രമല്ല എല്ലാ ജീവികളെയും നമ്മൾ സ്നേഹിക്കണം . ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യാനായിരിക്കണം നമ്മൾ എ പ്പോഴും ശ്രദ്ധിക്കേണ്ടത്”

അച്ഛൻ സ്നേഹത്തോടെ അവളുടെ മുടിയിഴകളിൽ തലോടി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആത്മനൊമ്പരം
Next articleഎഴുതാവാക്കുകൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English